ചെറുപ്പം മുതലേ ഞാനൊരു സത്യാന്വേഷിയായിരുന്നു. വീട്ടുകാര്‍ പരമ്പരാഗതമായി ഡിങ്കമതക്കാര്‍ ആയതുകൊണ്ട് കൊച്ചിലേ തന്നെ ഡിങ്കനാണ് എകദൈവമെന്ന പരമാര്‍ത്ഥജ്ഞാനം ഞാന്‍ നേടി. വിശുദ്ധ ബാലമംഗളം മനസ്സിരുത്തി വായിച്ച ആര്‍ക്കാണ് ഡിങ്കന്‍ എന്ന സത്യത്തെ നിഷേധിക്കാന്‍ കഴിയുക?
ലോകം മുഴുവനുമുള്ള എല്ലാ ഡിങ്കവിശ്വാസികള്‍ക്കും ഈ ബ്ലോഗ് ഞാന്‍ സമര്‍പ്പിക്കുന്നു. സത്യനിഷേധികളുടെ 'ഐ ഓപ്പണര്‍' ആയി ഈ ബ്ലോഗ് മാറും എന്ന ശുഭപ്രതീക്ഷയും ഞാന്‍ പങ്കുവയ്ക്കുന്നു.
പട്ടിപെറ്റതുപോലെ പത്തിരുപതു മതങ്ങളും വരാല്‍ പാറ്റിയതുപോലെ എണ്ണിയാലൊടുങ്ങാത്തത്ര ദൈവസങ്കല്‍പങ്ങളും നമുക്കുണ്ടായിട്ടും എന്തുകൊണ്ടാണ് ഡിങ്കനാണ് സത്യമായ ദൈവമെന്നും ഡിങ്കമതമാണ് സത്യമായ മതമെന്നും ഞാന്‍ വിശ്വസിക്കുന്നത്? ഈയൊരു ചോദ്യത്തിനുള്ള ഉത്തരമാണീ ബ്ലോഗ്!!!..

dinka mahadevante pingamikale sastreeya pareekhanangalkku viniyogikkunna naradhaman markkethire prathikarikkuuuuuu
ReplyDeleteExpect more exciting facts about lord dinkan...
ReplyDelete